Saturday, October 25, 2014

Interactive Image CreatorInteractive Image Creator
Powered By iiCreator

Friday, April 11, 2008

കൊടുങ്ങല്ലൂര്‍ ഭരണിയില്‍ കണ്ടത്.......

1.ഭരണി രണ്ടുതരം...വരുത്തരുടെ ഭരണി.നാടന്മാരുടെ ഭരണി.വരുത്തര്‍ കുടുംബാങ്ങളുമായി ഭരണിക്കെത്തുന്നു. കൂടെ കൊച്ചുമകളുണ്ട്,അമ്മയുണ്ട്,ഭാര്യയുണ്ട്,മകനുണ്ട്,മകളുണ്ട്,.....മനോഹരമായി തെറിപ്പാട്ടുപാടുന്നു...കുടുംബം അത് ഏറ്റുപാടുന്നു. നാണമില്ല ,അരികിലാരെന്ന ബോധമില്ല... ഉള്ളത് നിറഞ്ഞ രോഷം..പക..മറ്റൊന്നുമില്ല.അവര്‍കൂട്ടം കൂട്ടമായി വരുന്നു.. തെരുവുകള്‍ കയ്യടക്കുന്നു.. കള്ളുകുടിക്കുന്നു...ആധുനികര്‍ രൂപപ്പെടുത്തിയ എല്ലാ നിയമങ്ങളേയും വെല്ലുവിളിക്കുന്നു...പോലീസുകാര്‍ കറുത്തു ശോഷിച്ച ഉണങ്ങിയ ശരീരങ്ങളെ ഒരു ദിവസമെങ്കിലും ഭയപ്പെടുന്നു...അവര്‍ക്കെതിരെ നിയമങ്ങളുടെ ലാത്തികളില്ല.തോക്കുകളില്ല.
നാടന്മാര്‍ ഭരണിക്കാരെ കാണാനെത്തുന്നവരാണ്‌.ഉച്ചത്തില്‍ അശ്ലീലം വിളിച്ചുകൂവുന്നു.കൂടെ അമ്മയില്ല പെങ്ങളില്ല.. മകളില്ല.സ്ത്രീകള്‍ അടുത്തെത്തിയാല്‍ തെറിപ്പാട്ടുകളുടെ ശക്തികൂടും....കള്ളുകുടിക്കുന്നു ..അശ്ലീലത്തോടെ നോക്കുന്നു.....

2. കീഴ്ക്കാവില്‍ (പുലപ്പാടം) പുരട്ടിയ പെയിന്റ് ചുവപ്പാണോ..കാവിയാണോ?
ചുവപ്പാണ്‌ ..ശ്രദ്ധിച്ചു നോക്കിയാല്‍ ചുവപ്പില്‍ കാവി കലര്‍ന്നിട്ടുണ്ട്‌.

3. കോഴിയെ വില്‍ക്കുന്ന ആളുകളെ മോറല്‍ പോലീസുകാരായ ആര്‍.എസ്.എസ്. കാര്‍ തല്ലിയോടിപ്പിക്കുന്നു.കോഴിയെക്കാള്‍ അവര്‍ക്കു പ്രിയം മനുഷ്യരെയായിരിക്കുമോ?

4. വില്‍പ്പനക്കുകണ്ട ചില വസ്തുക്കള്‍.കോഴി, ചെമ്മീന്‍, ഉണക്കമീന്‍, പോത്തിന്‍കാല്‍,പായ,..

5. വസ്ത്രങ്ങള്‍.മുഷിഞ്ഞതും വിലകുറഞ്ഞതും, ചുവപ്പിന്റെ ആധിക്യം.

6. രക്തം ഒരു ശിരോവസ്ത്രം പോലെ.

7. ശരീരം രോഷപ്രകടനത്തിനുപയോഗിക്കുന്ന ഒരു ആയുധം മാത്രം

8. കാണിക്ക..അങ്ങിനെ ഒന്നുണ്ടോ?അരിയും മഞ്ഞളും തേങ്ങയും പൊതിയാക്കി അമ്പലത്തിലേക്ക്‌വീശിയെറിയുന്നു.ഉഗ്രമായ ശബ്ദത്തോടെ അതുവന്നു വീഴുന്നു.ഭരണിക്കാര്‍ തകര്‍ത്തുകളയാതിരിക്കാനായി ചുറ്റും ഇരുമ്പു വേലി..അവരതില്‍ മുളവടി കൊണ്ട് ആഞ്ഞടിക്കുന്നു.തകര്‍ക്കുന്നു.

9. മൊത്തം 13 ഭരണി പ്പാട്ടു സി.ഡി. കള്‍.തട്ടകത്തമ്മ,ചിലമ്പൊലി,കണ്ണകിചരിതം......പാടിയവര്‍സന്നിതാനന്ദന്‍,കലാഭവന്‍ മണി, സുബ്രഹ്മണ്യന്‍.............കാസറ്റു വില്‍പ്പന കടകളില്‍ ഉറഞ്ഞുതുള്ളുന്ന ..കാസറ്റു വില്‍പ്പനക്കര്‍..മിക്കവര്‍ക്കും കാവിയാണു വേഷം.

10. വിശേഷങ്ങള്‍ തീരുന്നില്ല.ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ മധ്യ വര്‍ഗ്ഗം പടിയടച്ചു വീടുകള്‍ സുരക്ഷിതമാക്കികഴിഞ്ഞു.കറുത്ത ഈ പടയാളികള്‍.. എപ്പോഴാണു തങ്ങളുടെ നഗരം ഉപേക്ഷിച്ചുപോകുന്നത്.പഴയ കാലത്തെ ആത്മഹത്യാ സ്ക്വാഡുകളാണോ ഇവര്‍?സ്വയം എറിഞ്ഞു കളഞ്ഞ ശരീരത്തേക്കാള്‍ വലിയ ആയുധമെന്താണ്‌.?നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്കുള്ളതാണല്ലോ നിയമങ്ങള്‍!

Sunday, April 6, 2008

കൊടുങ്ങല്ലൂര്‍ ഭരണിയില്‍ കണ്ടത്.

1.ഭരണി രണ്ടുതരം...വരുത്തരുടെ ഭരണി.നാടന്മാരുടെ ഭരണി.വരുത്തര്‍ കുടുംബാങ്ങളുമായി ഭരണിക്കെത്തുന്നു. കൂടെ കൊച്ചുമകളുണ്ട്,അമ്മയുണ്ട്,ഭാര്യയുണ്ട്,മകനുണ്ട്,മകളുണ്ട്,.....മനോഹരമായി തെറിപ്പാട്ടുപാടുന്നു...കുടുംബം അത് ഏറ്റുപാടുന്നു. നാണമില്ല ,അരികിലാരെന്ന ബോധമില്ല... ഉള്ളത് നിറഞ്ഞ രോഷം..പക..മറ്റൊന്നുമില്ല.അവര്‍കൂട്ടം കൂട്ടമായി വരുന്നു.. തെരുവുകള്‍ കയ്യടക്കുന്നു.. കള്ളുകുടിക്കുന്നു...ആധുനികര്‍ രൂപപ്പെടുത്തിയ എല്ലാ നിയമങ്ങളേയും വെല്ലുവിളിക്കുന്നു...പോലീസുകാര്‍ കറുത്തു ശോഷിച്ച ഉണങ്ങിയ ശരീരങ്ങളെ ഒരു ദിവസമെങ്കിലും ഭയപ്പെടുന്നു...അവര്‍ക്കെതിരെ നിയമങ്ങളുടെ ലാത്തികളില്ല.തോക്കുകളില്ല.
നാടന്മാര്‍ ഭരണിക്കാരെ കാണാനെത്തുന്നവരാണ്‌.ഉച്ചത്തില്‍ അശ്ലീലം വിളിച്ചുകൂവുന്നു.കൂടെ അമ്മയില്ല പെങ്ങളില്ല.. മകളില്ല.സ്ത്രീകള്‍ അടുത്തെത്തിയാല്‍ തെറിപ്പാട്ടുകളുടെ ശക്തികൂടും....കള്ളുകുടിക്കുന്നു ..അശ്ലീലത്തോടെ നോക്കുന്നു.....

2. കീഴ്ക്കാവില്‍ (പുലപ്പാടം) പുരട്ടിയ പെയിന്റ് ചുവപ്പാണോ..കാവിയാണോ?ചുവപ്പാണ്‌ ..ശ്രദ്ധിച്ചു നോക്കിയാല്‍ ചുവപ്പില്‍ കാവി കലര്‍ന്നിട്ടുണ്ട്‌.

3. കോഴിയെ വില്‍ക്കുന്ന ആളുകളെ മോറല്‍ പോലീസുകാരായ ആര്‍.എസ്.എസ്. കാര്‍ തല്ലിയോടിപ്പിക്കുന്നു.കോഴിയെക്കാള്‍ അവര്‍ക്കു പ്രിയം മനുഷ്യരെയായിരിക്കുമോ?

4. വില്‍പ്പനക്കുകണ്ട ചില വസ്തുക്കള്‍.കോഴി, ചെമ്മീന്‍, ഉണക്കമീന്‍, പോത്തിന്‍കാല്‍,പായ,..

5. വസ്ത്രങ്ങള്‍.മുഷിഞ്ഞതും വിലകുറഞ്ഞതും, ചുവപ്പിന്റെ ആധിക്യം.

6. രക്തം ഒരു ശിരോവസ്ത്രം പോലെ.
7. ശരീരം രോഷപ്രകടനത്തിനുപയോഗിക്കുന്ന ഒരു ആയുധം മാത്രം

8. കാണിക്ക..അങ്ങിനെ ഒന്നുണ്ടോ?അരിയും മഞ്ഞളും തേങ്ങയും പൊതിയാക്കി അമ്പലത്തിലേക്ക്‌വീശിയെറിയുന്നു.ഉഗ്രമായ ശബ്ദത്തോടെ അതുവന്നു വീഴുന്നു.ഭരണിക്കാര്‍ തകര്‍ത്തുകളയാതിരിക്കാനായി ചുറ്റും ഇരുമ്പു വേലി..അവരതില്‍ മുളവടി കൊണ്ട് ആഞ്ഞടിക്കുന്നു.
തകര്‍ക്കുന്നു.

9. മൊത്തം 13 ഭരണി പ്പാട്ടു സി.ഡി. കള്‍.തട്ടകത്തമ്മ,ചിലമ്പൊലി,കണ്ണകിചരിതം......പാടിയവര്‍സന്നിതാനന്ദന്‍,കലാഭവന്‍ മണി, സുബ്രഹ്മണ്യന്‍.............കാസറ്റു വില്‍പ്പന കടകളില്‍ ഉറഞ്ഞുതുള്ളുന്ന ..കാസറ്റു വില്‍പ്പനക്കര്‍..മിക്കവര്‍ക്കും കാവിയാണു വേഷം.
10. വിശേഷങ്ങള്‍ തീരുന്നില്ല.ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ മധ്യ വര്‍ഗ്ഗം പടിയടച്ചു വീടുകള്‍ സുരക്ഷിതമാക്കികഴിഞ്ഞു.കറുത്ത ഈ പടയാളികള്‍.. എപ്പോഴാണു തങ്ങളുടെ നഗരം ഉപേക്ഷിച്ചുപോകുന്നത്.
പഴയ കാലത്തെ ആത്മഹത്യാ സ്ക്വാഡുകളാണോ ഇവര്‍?
സ്വയം എറിഞ്ഞു കളഞ്ഞ ശരീരത്തേക്കാള്‍ വലിയ ആയുധമെന്താണ്‌.?നിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്കുള്ളതാണല്ലോ നിയമങ്ങള്‍!